SEARCH


Payyamballi Chandu Theyyam - പയ്യമ്പള്ളി ചന്തു തെയ്യം

Payyamballi Chandu Theyyam - പയ്യമ്പള്ളി ചന്തു തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Payyamballi Chandu Theyyam - പയ്യമ്പള്ളി ചന്തു തെയ്യം

കോട്ടയം കോവിലകത്തിൻ്റെ പുനരുദ്ധാരകനും തച്ചോളി ഒതേനനു ഗുരുസ്ഥാനീയനുമായിരുന്നു പയ്യമ്പള്ളി ചന്തു. ഇദ്ദേഹം പയ്യമ്പള്ളി ചോഴൻ കുറുപ്പ്എന്ന പേരിലും അറിയപ്പെട്ടിരുന്നു. കതിരൂർ ചോഴൻ രയരോത്ത് തറവാട് ക്ഷേത്രത്തിൽ കാരണവർ തെയ്യമായും പാലത്തായി കുന്നു ഭഗവതി ക്ഷേത്രത്തിലും കണ്ണൂർ കണ്ണോത്തുംചാൽ കാവിലും പയ്യമ്പള്ളി ചന്തു തെയ്യമായി കെട്ടിയാടുന്നു

ഐതീഹ്യം : അസാമാന്യ അഭ്യാസിയും ജനങ്ങൾക്ക് പ്രിയപ്പെട്ടവനുമായിരുന്നു പയ്യമ്പള്ളി ചന്തു. ചന്തുവിനോട് അസഹിഷ്ണുത ഉള്ളവരും ശത്രുക്കളും ധാരാളമുണ്ടായിരുന്നു. അങ്ങിനെയിരിക്കെ രൈരിശ്ശൻ നമ്പ്യാരുമായി ചന്തുവിന് അങ്കം കുറിക്കേണ്ടി വന്നു.ചന്തുവിൻ്റെ ഉറ്റ സഹായിയായി കേളൻ എന്ന ഒരു ബന്ധു കൂടി ഉണ്ടായിരുന്നു.അങ്ങിനെ ചന്തു അങ്കം ദിവസം കേളനെയും കൂട്ടി അങ്കതട്ടിലെത്തി. നമ്പ്യാരുമായി പോരു തുടങ്ങി.ആരും ജയിക്കാതെ പോര് നീണ്ടുപോയി.നമ്പ്യാർ ചതിപ്രയോഗം തുടങ്ങി.കലികൊണ്ട ചന്തു ആഞ്ഞു വെട്ടുന്നതിനിടെ അടുത്തു നിന്ന കേളനെ നമ്പ്യാർ മുന്നിലേക്കു തള്ളി.ചന്തുവിൻ്റെ വെട്ടു കൊണ്ട് കേളൻ കൊല്ലപ്പെട്ടു. അബദ്ധം മനസ്സിലാക്കിയ ചന്തു വൈകാതെ നമ്പ്യാരുടെ തലയെടുത്തു.എന്നാൽ കേളു കൊല്ലപ്പെടാനിടയായതിൽ മനസ്സമാധാനം തകർന്ന ചന്തു പ്രായശ്ചിത്തമായി കളരിയിൽ പോയി പ്രാർത്ഥന നടത്തി ഭഗവതിക്ക് മുൻപിൽ സ്വയം കഴുത്തുവെട്ടി മരിച്ചു. ചന്തു ഒരു വീരമൂർത്തിയായി ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടു..

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848